കണ്ണൂർ: സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏത് മാർഗം സ്വീകരിക്കാനും മടിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനു മുന്നിൽ അടിയറവ് പറഞ്ഞതിന്റെ ഫലമായി ഗാന്ധിഘാതകരെ മഹത്വവൽക്കരിക്കുന്ന പാഠഭാഗം കുട്ടികൾ പഠിക്കേണ്ടി വരുന്ന അവസ്ഥ ആശങ്കാജനകവും രാജ്യവിരുദ്ധവുമാണെന്ന് കെപിസിസി ട്രഷറർ വി.എ. നാരായണൻ.
ചിറക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജവഹർ ബാൽ മഞ്ച് ബ്ലോക്ക്തല പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയർമാൻ സി.വി. സുമിത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സി.വി. സന്തോഷ്, ന്യൂനപക്ഷകോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായിൻ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂക്കിരി രാജേഷ്, വി.സി. രാധാകൃഷ്ണൻ, വസന്ത് പള്ളിയാ മൂല, ജവഹർ ബാൽമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ, ജില്ലാ ചെയർപേഴ്സൺ ലിഷ ദീപക്, ആശ രാജീവ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡിസിസി സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.സി. ശ്രീജിത്ത്, കെ.പി. വിദ്യ, പി. ദീപ, അജയ് പുതിയതെരു, പി.കെ. നിജയ്, തേജസ്, അഖിൽ, ജീജ എന്നിവർ നേതൃത്വം നൽകി.